പിലാത്തറയിൽ വായനയുടെ ഉത്സവത്തിന് തുടക്കം
- 2026-05-11
- ഹോപ് പിലാത്തറ
Hosted by: ഹോപ് ലൈബ്രറി
ഹോപ് ലൈബ്രറിയുടെ ‘വായന കളരി 2026’ മെയ് 11 മുതൽ പിലാത്തറ: വായനാശീലം വളർത്താനും പുതുതലമുറയെ പുസ്തക ലോകത്തേക്ക് ആകർഷിക്കാനുമായി ഹോപ് ലൈബ്രറി പിലാത്തറ സംഘടിപ്പിക്കുന്ന ‘വായന കളരി 2026’ മെയ് 11 മുതൽ 21 വരെ നടക്കും.
വൈവിധ്യമാർന്ന ക്ലാസുകളോടെ കുട്ടികൾക്ക് പഠനോത്സവം.
10 ദിവസങ്ങളിലായി വിവിധ സാഹിത്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി പ്രത്യേകം സെഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്ന വായന കളരിയിൽ വായന മത്സരങ്ങൾ, കഥാവായന, ക്വിസ്, പുസ്തക പരിചയം, രചനാ ശില്പശാലകൾ, പഠനയാത്ര തുടങ്ങിയവ നടക്കും.
പ്രമുഖ സാഹിത്യകാരന്മാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രചോദനപരമായ ക്ലാസുകളും സംവാദങ്ങളും ഉണ്ടാകും. വായനയുടെ മഹത്തര്യം സമൂഹത്തിൽ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രദേശവാസികളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഉദ്ഘാടനവും സമാപനവും ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും വ്യത്യസ്ത സാംസ്കാരിക പരിപാടികളും അരങ്ങേറും.
പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
മെയ് 12-ന് നിമിഷ എൻ. നയിച്ച ഒരിഗാമി പരിശീലനം കുട്ടികളിൽ സൃഷ്ടിപരമായ കഴിവുകൾ വളർത്തി.
മെയ് 13-ന് ജിനാൻ എസ്. എ. അവതരിപ്പിച്ച Lingua Vibe ഇംഗ്ലീഷ് പഠനത്തിന് പുതിയ ഉത്സാഹം പകരുകയും ചെയ്തു.
മെയ് 14-ന് ശ്രീ. സുബ്രഹ്മണ്യ പി.വി. നയിച്ച Speak Smart – പ്രസംഗ പരിശീലനം കുട്ടികളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിച്ചു.
മെയ് 18-ന് ധന്യലക്ഷ്മി പി. (BRC മാതായി) നയിച്ച കഥയും കവിതയും ക്ലാസ് വായനയിലേക്കുള്ള കുട്ടികളുടെ ആകർഷണം വർധിപ്പിച്ചു.
വായനയിലൂടെ വിജ്ഞാനം – വിജ്ഞാനത്തിലൂടെ പുരോഗതി എന്ന സന്ദേശവുമായി നടക്കുന്ന ‘വായന കളരി 2026’ പിലാത്തറയിലെ സാംസ്കാരിക രംഗത്ത് പുതിയ ഉണർവ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)